ഓഹരിവിപണിയിൽ മുന്നേറ്റം

Posted on: January 29, 2016

BSE-Building-Big

മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിലും മുന്നേറ്റം. ബിഎസ്ഇ സെൻസെക്‌സ് 101.58 പോയിന്റ് ഉയർന്ന് 24,571 പോയിന്റിലും നിഫ്റ്റി 37.90 പോയിന്റ് ഉയർന്ന് 7,462 പോയിന്റിലുമാണ് രാവിലെ 10.55 ന് വ്യാപാരം നടക്കുന്നത്.

ഐടിസി, സൺഫാർമ, ഇൻഫോസിസ്, ടിസിഎസ്, ഭാരതി എയർടെൽ, റിലയൻസ്, ഒഎൻജിസി, കെയിൻ ഇന്ത്യ, എൽ & ടി, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

യെസ് ബാങ്ക്, മാരുതി സുസുക്കി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |