സൗഭാഗ്യക്ക് പിആർ ഏജൻസി ഓഫ് ദി ഇയർ പുരസ്‌കാരം

Posted on: January 28, 2016
പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പിആർസിഐ) ഏർപ്പെടുത്തിയ ബെസ്റ്റ് പി.ആർ. ഏജൻസി ഓഫ് ദി ഇയർ 2016 പുരസ്‌കാരം സൗഭാഗ്യ അഡ്വർടൈസിംഗ് സർവീസിനുവേണ്ടി ഡയറക്ടർമാരായ യു. എസ്. കുട്ടിയും ശ്രീനിക് സേട്ടും ചേർന്ന് പശ്ചിമബംഗാൾ വനിതാ- ശിശു വികസന വകുപ്പു മന്ത്രി ഡോ. ശശി പാഞ്ജയിൽ നിന്ന് ഏറ്റുവാങ്ങുന്നു. ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ ആർ.കെ.ഗുപ്ത സമീപം.

കൊച്ചി : പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പിആർസിഐ) ഏർപ്പെടുത്തിയ ബെസ്റ്റ് പി.ആർ. ഏജൻസി ഓഫ് ദി ഇയർ 2016 പുരസ്‌കാരത്തിന് സൗഭാഗ്യ അഡ്വർടൈസിംഗ് സർവീസ് അർഹമായി. പരസ്യം, പബ്ലിക് റിലേഷൻസ്, കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് രംഗങ്ങളിലായി ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സൗഭാഗ്യ.

കോൽക്കൊത്തയിൽ നടന്ന പത്താമത് പിആർസിഐ ഗ്ലോബൽ കോൺക്ലേവിൽ പശ്ചിമബംഗാൾ വനിതാ- ശിശു വികസന വകുപ്പു മന്ത്രി ഡോ. ശശി പാഞ്ജയിൽ നിന്ന് സൗഭാഗ്യയുടെ ഡയറക്ടർമാരായ യു. എസ്. കുട്ടിയും ശ്രെനിക് സേട്ടും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

മുംബൈ ആസ്ഥാനമായി 1965-ൽ സ്ഥാപിതമായ സൗഭാഗ്യ ഇന്ത്യയിലുടനീളം പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളുൾപ്പെടെ അനവധി സ്ഥാപനങ്ങളുടെ അംഗീകൃത പരസ്യ, പി.ആർ ഏജൻസിയാണ്. അൻപതു വർഷം മുമ്പ് എസ്.എം. സിംഗ്‌വി സ്ഥാപിച്ച സൗഭാഗ്യ, പരസ്യ- പൊതുജനസമ്പർക്ക രംഗങ്ങളിൽ മികച്ച സേവനമാണ് നൽകിവരുന്നത്. പരസ്യം, പി.ആർ, കോർപറേറ്റ് കമ്യൂണിക്കേഷൻസ് എന്നിവയ്ക്കുപുറമേ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് സേവനത്തിലും വ്യാപൃതരാണ്.