യുഎഇ എക്‌സ്‌ചേഞ്ചിന് രണ്ട് പിആർസിഐ അവാർഡുകൾ

Posted on: March 31, 2015

UAE-Exchange--PRCI-Chanakya

കൊച്ചി : പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ രണ്ട് പുരസ്‌കാരങ്ങൾ യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ നേടി.

യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ എംഡി വി. ജോർജ് ആന്റണിക്കാണ് ഈ വർഷത്തെ മികച്ച സംരംഭകനുള്ള ചാണക്യ പുരസ്‌കാരം. മികവാർന്ന ഇൻ-ഹൗസ് ജേർണലിനുള്ള പുരസ്‌കാരവും യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ നേടി.

ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യയുടെ മേഖലാ മേധാവി മൊഹബത്ത് പാൽ സിംഗ് കമ്പനിയെ പ്രതിനിധീകരിച്ച് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.