ഓഹരിവിപണിയിൽ വ്യതിയാനങ്ങൾ തുടരുന്നു

Posted on: January 28, 2016

BSE-Building-Big

മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് നഷ്ടവും നേരിയ നേട്ടവുമായി ഓഹരിവിപണിയിൽ വ്യതിയാനങ്ങൾ തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 5.39 പോയിന്റ് ഉയർന്ന് 24,497 പോയിന്റിലും നിഫ്റ്റി 3.40 പോയിന്റ് ഉയർന്ന് 7,441 പോയിന്റിലുമാണ് രാവിലെ 10.50 ന് വ്യാപാരം നടക്കുന്നത്.

ഡോ. റെഡീസ് ലാബ്, എച്ച് യു എൽ, സൺ ഫാർമ, ഐടിസി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 367 കോടി രൂപയുടെ ഓഹരികൾ വില്പന നടത്തി.

TAGS: BSE Sensex | NSE Nifty |