ഓഹരിവിപണി നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: January 27, 2016

BSE-Logo-Big

മുംബൈ : നേട്ടങ്ങളും നഷ്ടങ്ങളുമായി മാറിമറിഞ്ഞ് നേരിയ നേട്ടത്തിൽ ഓഹരിവിപണി വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്‌സ് 6.44 പോയിന്റ് ഉയർന്ന് 24,492 പോയിന്റിലും നിഫ്റ്റി 1.60 പോയിന്റ് ഉയർന്ന് 7,437 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എൻടിപിസി (3%), സൺ ഫാർമ, ടാറ്റാ മോട്ടോഴ്‌സ്, മാരുതി സുസുക്കി എന്നിവ 1 ശതമാനം വീതവും നേട്ടമുണ്ടാക്കി.

കോൾ ഇന്ത്യ, ബിഎച്ച്ഇഎൽ, എച്ച് യു എൽ, അദാനി പോർട്ട്‌സ്, ഹീറോ മോട്ടോ കോർപ്, അക്‌സിസ് ബാങ്ക് എന്നിവ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |