ഓഹരിവിപണിയിൽ മുന്നേറ്റം

Posted on: January 25, 2016

BSE-Building-Big

മുംബൈ : ആഗോളവിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിൽ നേട്ടത്തോടെ തുടക്കം. ഒരു വേള സെൻസെക്‌സ് 208 ഉം നിഫ്റ്റി 61 ഉം പോയിന്റ് ഉയർന്നു. ബിഎസ്ഇ സെൻസെക്‌സ് 169.39 പോയിന്റ് ഉയർന്ന് 24,605 പോയിന്റിലും നിഫ്റ്റി 48.45 പോയിന്റ് ഉയർന്ന് 7,470 പോയിന്റിലുമാണ് രാവിലെ 11.08 ന് ട്രേഡിംഗ് നടക്കുന്നത്.

ടാറ്റാ സ്റ്റീൽ, വേദാന്ത, ഹിൻഡാൽകോ, ഒഎൻജിസി, റിലയൻസ്, സിപ്ല, എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, അക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഭാരതി എയർടെൽ, വിപ്രോ, ഐടിസി, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |