ഓഹരിവിപണിയിൽ മുന്നേറ്റം

Posted on: January 21, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ തുടക്കം. ഇന്നലെ സെൻസെക്‌സ് 417.80 പോയിന്റും നിഫ്റ്റി 125.80 പോയിന്റും കുറഞ്ഞാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇ സെൻസെക്‌സ് 86.30 പോയിന്റ് ഉയർന്ന് 24,148 പോയിന്റിലും നിഫ്റ്റി 28.30 പോയിന്റ് ഉയർന്ന് 7,337 പോയിന്റിലുമാണ് രാവിലെ 9.58 ന് വ്യാപാരം നടക്കുന്നത്.

അക്‌സിസ് ബാങ്ക്, എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഒഎൻജിസി, ടിസിഎസ്, വിപ്രോ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഐടിസി, എച്ച് യു എൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |