ഗ്രേറ്റ് ഇന്ത്യൻ സെയ്‌ലുമായി ആമസോൺ

Posted on: January 20, 2016

Amazon-Great-Indian-Sale-20

കൊച്ചി : പുതുവർഷാരംഭത്തിൽ ഗ്രേറ്റ് ഇന്ത്യൻ സെയ്‌ലുമായി ആമസോൺ ഇന്ത്യ. ജനുവരി 21 മുതൽ 23 വരെയാണ് സെയ്ൽ ഒരുക്കിയിരിക്കുന്നത്. 72 മണിക്കൂർ നീണ്ട മാരത്തോൺ ഡീലിൽ ആകർഷകങ്ങളായ ഡിസ്‌കൗണ്ട് ഓഫറുകളും നൂറിലധികം വിഭാഗങ്ങളിലായി ഒരോ മണിക്കൂറിലുമുള്ള ഡീലുകളും ഗ്രേറ്റ് ഇന്ത്യൻ സെയ്‌ലിന്റെ പ്രത്യേകതയാണ്.

കൂടാതെ പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്ക് 30 ശതമാനം വരെ കിഴിവ്, ബേബി ബ്രാൻഡുകൾക്ക് 35 ശതമാനം വരെയും വിദേശനിർമ്മിത കളിപ്പാട്ട ശേഖരങ്ങൾക്ക് 30 ശതമാനം വരെയും ഹോം ആൻഡ് കിച്ചൺ ബ്രാൻഡുകൾക്ക് 20 ശതമാനം വരെയും ഡിസ്‌കൗണ്ട് ഗ്രേറ്റ് ഇന്ത്യൻ സെയ്‌ലിന്റെ ഭാഗമായി ആമസോൺ ഇന്ത്യ നൽകുന്നുണ്ട്.

ആമസോൺ ഡോട്ട് ഇന്നിന്റെ ആപ്പിൽ 15 മിനിറ്റ് മുമ്പേ ഡീലുകൾ ലഭ്യമാണ്. ആമസോണിന്റെ ഗിഫ്റ്റ് കാർഡ് ഉള്ളവർക്ക് ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 10 ശതമാനം കാഷ് ബാക്കും ഗ്രേറ്റ് ഇന്ത്യൻ സെയ്‌ലിന്റെ ഭാഗമായി ലഭിക്കുന്നു.