മഹീന്ദ്ര കെയുവി 100 കേരള വിപണിയിൽ

Posted on: January 19, 2016

Mahindra-KUV-10-Kerala-Laun

കൊച്ചി : മഹീന്ദ്ര കെയുവി വൺ ഡബിൾ ഒ കേരള വിപണിയിൽ അവതരിപ്പിച്ചു. വെല്ലിംഗ്ടൺ ഐലൻഡിലെ വിവാന്ത ബൈ താജ് മലബാർ ഹോട്ടലിൽ നടന്ന ചടങ്ങിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ്, ഓട്ടോമോട്ടീവ് ഡിവിഷൻ) ആശിഷ് മല്ലിക്കും സീനിയർ റീജണൽ സെയിൽസ് മാനേജർ (കേരള) കുനാൽ ഭാട്ടെയും ചേർന്ന് കെയുവി 100 പുറത്തിറക്കി.

പെട്രോൾ മോഡലിന് 4.60 ലക്ഷം മുതലും ഡീസൽ മോഡലിന് 5.41 ലക്ഷം മുതലുമാണ് കൊച്ചിയിലെ ഷോറൂം വിലകൾ ആരംഭിക്കുന്നത്. ആറ് പേർക്ക് സുഖസവാരി വാഗ്ദാനം ചെയ്യുന്ന ചെറു എസ് യു വിയിലൂടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ എം ഫാൽകൺ പെട്രോൾ എൻജിൻ വാഹന വിപണിയിൽ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. അഞ്ച് സീറ്റുകളിലും കെയുവി100 ലഭ്യമാണ്. ഡീസൽ എൻജിൻ വകഭേദത്തിന് 25.32 കിലോമീറ്റർ മൈലേജാണ് കമ്പനിയുടെ വാഗ്ദാനം. രാജ്യത്ത് ഏറ്റവും കൂടുതൽ മൈലേജുള്ള ഡീസൽ എസ് യു വി എന്ന അവകാശ വാദവും കമ്പനി ഉന്നയിക്കുന്നുണ്ട്.

സുരക്ഷക്കായി 2017 ലെ മാനദണ്ഡങ്ങളാണ് പാലിച്ചിട്ടുള്ളത്. ഇ ബി ഡി സഹിതമുള്ള എ ബി എസ് എല്ലാ വേരിയന്റുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. അത്യാകർഷകമായ ഇന്റീരയിറിനൊപ്പം ഡ്യൂവൽ എയർബാഗ്, കുട്ടികൾക്കായി പിൻനിരയിൽ ഐസോഫിക്‌സ് സീറ്റ് എന്നിവയും കെ. യു വി 100 യെ വ്യത്യസ്തമാക്കുന്നു.