14
Tuesday
May 2024
May 2024
പിആർസിഐ ഗ്ലോബൽ കമ്മ്യൂണിക്കേഷൻ കോൺക്ലേവ് കോൽക്കത്തയിൽ
Posted on: January 19, 2016
കൊച്ചി : പബ്ലിക്ക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പിആർസിഐ) 10-മത് ഗ്ലോബൽ കമ്മ്യൂണിക്കേഷൻ കോൺക്ലേവ് കോൽക്കത്തയിൽ ജനുവരി 22, 23 തീയതികളിൽ നടക്കും. ഇപ്പോൾ ഡിജിറ്റൽ ഇനിയെന്ത് എന്നീ വിഷയത്തിൽ ഇന്ത്യയിലെയും വിദേശത്തെയും കമ്മ്യൂണിക്കേഷൻ വിദഗ്ദ്ധർ ചർച്ചകളും സെമിനാറുകളും നയിക്കും.
കോൽക്കത്ത അലിപൂരിലുള്ള ബെലവേഡർ പാർക്ക് ക്ലബിലാണ് കോൺക്ലേവ് നടത്തുന്നത്. പിആർസിഐ കേരള ചാപ്റ്റർ ചെയർമാൻ യു എസ് കുട്ടിയുടെ നേതൃത്വത്തിൽ കേരള പ്രതിനിധിസംഘം കോൺക്ലേവിൽ പങ്കെടുക്കും.
News in this Section