സെൻസെക്‌സ് 291 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: January 19, 2016

BSE-Building-Big

മുംബൈ : സെൻസെക്‌സും നിഫ്റ്റിയും നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 291.47 പോയിന്റ് ഉയർന്ന് 24,479.84 പോയിന്റിലും നിഫ്റ്റി 84.10 പോയിന്റ് ഉയർന്ന് 7,435.10 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.

ടാറ്റാ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, അക്‌സിസ് ബാങ്ക്, എസ് ബി ഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ലുപിൻ, ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടംകൊയ്തു.

വിപ്രോ, എച്ച്‌സിഎൽ ടെക്, റാലീസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |