ഓഹരിവിപണിയിൽ നേട്ടം

Posted on: January 19, 2016

BSE-Building-Big

മുംബൈ : ചൈന പുറത്തുവിട്ട ജിഡിപി ഡാറ്റായുടെ പിൻബലത്തിൽ ഇന്ത്യൻ ഓഹരിവിപണികളിലും നേട്ടം. ബിഎസ്ഇ സെൻസെക്‌സ് 181.50 പോയിന്റ് ഉയർന്ന് 24,369.87 പോയിന്റിലും നിഫ്റ്റി 51.65 പോയിന്റ് ഉയർന്ന് 7,402.65 പോയിന്റിലുമാണ് രാവിലെ 9.55 ന് വ്യാപാരം നടക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, അക്‌സിസ് ബാങ്ക്, എസ് ബി ഐ, അദാനി പോർട്ട്‌സ്, ലുപിൻ, സൺ ഫാർമ, എച്ച് ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിദേശ നിക്ഷേസ്ഥാപനങ്ങൾ ഇന്നലെ 1,204 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. മാർട്ടിൻ ലൂഥർ കിംഗ് ദിനം പ്രമാണിച്ച് യുഎസ് ഓഹരിവിപണി തിങ്കളാഴ്ച വധിയാണ്.

TAGS: BSE Sensex | NSE Nifty |