സെൻസെക്‌സ് 266 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: January 18, 2016

BSE-Logo-Big

മുംബൈ : ബിഎസ്ഇ സെൻസെക്‌സ് 20 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 266.67 പോയിന്റ് കുറഞ്ഞ് 24,188.37 പോയിന്റിലും നിഫ്റ്റി 86.80 പോയിന്റ് കുറഞ്ഞ് 7,351 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലാഭമെടുപ്പിനെ തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ വില 7 ശതമാനത്തോളം ഇടിഞ്ഞു. 6.49 ദശലക്ഷം ഓഹരികളാണ് ഇന്ന് കൈമറിഞ്ഞത്.

ഒഎൻജിസി, കെയിൻ ഇന്ത്യ, എച്ച്പിസിഎൽ, ബിപിസിഎൽ, ഐഒസി തുടങ്ങിയ ഓയിൽ കമ്പനികളുടെ ഓഹരികൾ 2-4 ശതമാനം നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |