ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: January 18, 2016

BSE-Building-Big

മുംബൈ : ക്രൂഡോയിൽ വിലകൾ 30 ഡോളറിന് താഴേക്ക് നീങ്ങിയതോടെ ഓഹരിവിപണികളിൽ നഷ്ടത്തോടെ തുടക്കം. യുഎസ്, ഏഷ്യൻ വിപണികളിലും കനത്ത വില്പനസമ്മർദം അനുഭവപ്പെട്ടു. ബിഎസ്ഇ സെൻസെക്‌സ് 43.19 പോയിന്റ് കുറഞ്ഞ് 24,411.85 പോയിന്റിലും നിഫ്റ്റി 17.05 പോയിന്റ് കുറഞ്ഞ് 7,420.75 പോയിന്റിലുമാണ് രാവിലെ 10.28 ന് വ്യാപാരം നടക്കുന്നത്.

വിപ്രോ, മാരുതി സുസുക്കി, ടാറ്റാ സ്റ്റീൽ, ഇന്ത്യൻ ഹോട്ടൽസ്, പിപ്പാവ് ഡിഫൻസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

ടിസിഎസ്, ഇൻഫോസിസ്, കോൾ ഇന്ത്യ, എൽഐസി ഹൗസിംഗ്, ഒബ്‌റോയ് റിയലിട്ടി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |