ഓഹരിവിപണിയിൽ ചാഞ്ചാട്ടം

Posted on: January 15, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണിയിൽ ചാഞ്ചാട്ടം. 50 പോയിന്റ് നേട്ടത്തിൽ ആരംഭിച്ച സെൻസെക്‌സ് വൈകാതെ നഷ്ടത്തിലേക്കു  നീങ്ങി. ബിഎസ്ഇ സെൻസെക്‌സ് 11.67 പോയിന്റ് കുറഞ്ഞ് 24,761.30 പോയിന്റിലും നിഫ്റ്റി 6 പോയിന്റ് കുറഞ്ഞ് 7,530.80 പോയിന്റിലുമാണ് രാവിലെ 10.24 ന് വ്യാപാരം നടക്കുന്നത്.

ഐഡിയ സെല്ലുലാർ, മാരുതി സുസുക്കി, ഐസിഐസിഐ ബാങ്ക്, ഡോ. റെഡീസ്, സൺ ഫാർമ, റിലയൻസ് ഇൻഡസ്ട്രീസ്, അക്‌സിസ് ബാങ്ക്, തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഒഎൻജിസി, എച്ച് യു എൽ, ഗെയിൽ, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 1222 കോടി രൂപയുടെ ഓഹരികൾ വില്പന നടത്തി.

TAGS: BSE Sensex | NSE Nifty |