ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: January 14, 2016

BSE-Logo-Big

മുംബൈ : യുഎസ് വിപണിയിൽ ഇന്നലെ അനുഭവപ്പെട്ട കനത്ത വില്പനസമ്മർദത്തിനു പിന്നാലെ ഇന്ത്യൻ ഓഹരിവിപണികൾ വീണ്ടും നഷ്ടത്തിൽ. ഏഷ്യൻ വിപണികളും ദുർബലമാണ്. ബിഎസ്ഇ സെൻസെക്‌സ് 237 പോയിന്റ് കുറഞ്ഞ് 24,617.11 പോയിന്റിലും നിഫ്റ്റി 80.10 പോയിന്റ് കുറഞ്ഞ് 7,482.30 പോയിന്റിലുമാണ് രാവിലെ 9.49 ന് വ്യാപാരം നടക്കുന്നത്.

വിപണിയുടെ പ്രതീക്ഷയേക്കാൾ മികച്ച റിസൾട്ട് പുറത്തു വിട്ട ഇൻഫോസിസ് നേട്ടം കൈവരിച്ചു.

ടാറ്റാ സ്റ്റീൽ, ബിഎച്ച്ഇഎൽ, എസ് ബി ഐ, എൽ & ടി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |