സെൻസെക്‌സ് 172 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: January 13, 2016

BSE-Building-Big

മുംബൈ : നേട്ടത്തിൽ തുടങ്ങി നഷ്ടത്തിലേക്ക് വഴുതി വീണ്ടും കരകയറിയ ഓഹരിവിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 172.08 പോയിന്റ് ഉയർന്ന് 24,854.11 പോയിന്റിലും നിഫ്റ്റി 52.10 പോയിന്റ് ഉയർന്ന് 7,562.40 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

രാവിലെ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ സൂചികകൾ 11.33 ന് നഷ്ടത്തിലേക്ക് നീങ്ങി. ഉച്ചയ്ക്ക് 12.50 ന് സെൻസെക്‌സ് 450 പോയിന്റും നിഫ്റ്റി 53.80 പോയിന്റും നഷ്ടപ്പെടുത്തി. ഉച്ചകഴിഞ്ഞ് 2.52 ന് സൂചികകൾ തിരിച്ചുവരവ് നടത്തി.

റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ഇൻഡസ് ഇൻഡ്ബാങ്ക്, എച്ച് സി എൽ ടെക്, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

വേദാന്ത, ഐഡിയ സെല്ലുലാർ, അദാനി പോർട്ട്‌സ്, എൽ & ടി, ഭാരതി എയർടെൽ എന്നിവ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |