ഓഹരിവിപണിയിൽ മുന്നേറ്റം

Posted on: January 13, 2016

BSE-Building-Big

മുംബൈ : ആഗോളവിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികൾ നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 222.59 പോയിന്റ് ഉയർന്ന് 24,904.62 പോയിന്റിലും നിഫ്റ്റി 74.55 പോയിന്റ് ഉയർന്ന് 7,584.85 പോയിന്റിലുമാണ് രാവിലെ 9.56 ന് വ്യാപാരം നടക്കുന്നത്.

സെൻസെക്‌സ് 143.01 പോയിന്റ് കുറഞ്ഞ് 24,682.03 പോയിന്റിലും നിഫ്റ്റി 53.55 പോയിന്റ് കുറഞ്ഞ് 7,510.30 പോയിന്റിലുമാണ് ഇന്നലെ ക്ലോസ് ചെയ്തത്.

സൺ ഫാർമ, ടാറ്റാ മോട്ടോഴ്‌സ്, ഇൻഡസ് ഇൻഡ് ബാങ്ക്, ടാറ്റാ പവർ, എസ് ബി ഐ, കോൾ ഇന്ത്യ, ഡിസിബി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടിസിഎസ്, ഫെഡറൽ ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

ഇന്ത്യൻ കമ്പനികളുടെ മൂന്നാം ക്വാർട്ടർ ഫലങ്ങൾ പുറത്തുവന്നു തുടങ്ങി. ടിസിഎസ്, ഫെഡറൽ ബാങ്ക് എന്നിവയുടെ ഫലങ്ങൾ ഇന്നലെ പുറത്തുവന്നു. ഇൻഫോസിസിന്റെ ഫലം നാളെ പുറത്തിറക്കും.

TAGS: BSE Sensex | NSE Nifty |