സെൻസെക്‌സ് 109 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: January 11, 2016

BSE-Building-Big

മുംബൈ : ചൈനയുടെ വളർച്ചയെക്കുറിച്ചുള്ള ആശങ്കകളിൽ തളർന്ന വിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 109.29 പോയിന്റ് കുറഞ്ഞ് 24,825.04 പോയിന്റിലും നിഫ്റ്റി 37.50 പോയിന്റ് കുറഞ്ഞ് 7,563.85 പോയിന്റിലും ക്ലോസ് ചെയ്തു. ഇന്നു സെൻസെക്‌സ് 300 ഉം നിഫ്റ്റി 97 പോയിന്റ് നഷ്ടം നേരിട്ടു.

ആക്‌സിസ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, വേദാന്ത, ഹിൻഡാൽകോ, അശോക് ലേലാൻഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടാറ്റാ സ്റ്റീൽ, വിപ്രോ, ടെക് മഹീന്ദ്ര, എച്ച് സി എൽ ടെക്‌നോളജീസ്, എസ് ബി ഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |