സെൻസെക്‌സ് 296 പോയിന്റ് നഷ്ടത്തിൽ

Posted on: January 11, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്‌സ് 296.38 പോയിന്റ് കുറഞ്ഞ് 24,637.95 പോയിന്റിലും നിഫ്റ്റി 96.75 പോയിന്റ് കുറഞ്ഞ് 7,504.60 പോയിന്റിലുമാണ് രാവിലെ 9.22 ന് വ്യാപാരം നടക്കുന്നത്.

ചൈനീസ് സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ മറ്റ് ഏഷ്യൻ വിപണികളെയും തളർത്തി. യുഎസ് ഓഹരിവിപണിയും വെള്ളിയാഴ്ച കനത്ത നഷ്ടം നേരിട്ടിരുന്നു. വെള്ളിയാഴ്ച സെൻസെക്‌സ് 82.50 പോയിന്റ് ഉയർന്ന് 24,934.33 പോയിന്റിലും നിഫ്റ്റി 33.05 പോയിന്റ് ഉയർന്ന് 7,601.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

വിദേശ നിക്ഷേപകർ വെള്ളിയാഴ്ച 1,236.95 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |