27
Saturday
April 2024
April 2024
ദോഹ ബാങ്ക് മൊബൈൽ പോയിന്റ് ഓഫ് സെയിൽ അവതരിപ്പിച്ചു
Posted on: January 10, 2016
ദോഹ : ദോഹ ബാങ്ക് ഖത്തറിൽ പുതിയ മൊബൈൽ പോയിന്റ് ഓഫ് സെയിൽ സംവിധാനം അവതരിപ്പിച്ചു. സുരക്ഷിതമായ കാർഡ് റീഡറുമായി ബന്ധിപ്പിച്ച മൊബൈൽ, ടാബ്‌ലറ്റ് വഴി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പണമിടപാട് നടത്താനാകും.
പേമെന്റ് രീതികൾ വലിയ മാറ്റങ്ങൾക്ക് വിധേയമാകുകയാണെന്ന് ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. ആർ. സീതാരാമൻ പറഞ്ഞു. മൊബൈൽ പോയിന്റ് ഓഫ് സെയിൽ വ്യാപാരികൾക്ക് കൂടുതൽ വരുമാനവും കൂടുതൽ ഇടപാടുകാരെയും നേടിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
TAGS: Doha Bank | Dr. R. Seetharaman | Mobile Point-Of-Sale |
News in this Section