കൊച്ചി വികസന സംഗമം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

Posted on: January 9, 2016

Kochi-Development-Summit-20

കൊച്ചി : കൊച്ചിയുടെ അടുത്ത അൻപത് വർഷത്തെ വികസനം സംബന്ധിച്ച ആശയങ്ങൾ സ്വരൂപിക്കാനും നിർദേശങ്ങൾ സമർപ്പിക്കാനും ലക്ഷ്യമിട്ട് എറണാകുളം പ്രസ്‌ക്ലബ് കൊച്ചി വികസന സംഗമം – കൊച്ചി 2065 സംഘടിപ്പിക്കും. ജനുവരി 11 ന് രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചു വരെ ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിലാണ് സംഗമം. തിങ്കളാഴ്ച രാവിലെ 9.30 ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സംഗമം ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാൻ എം എൽ എ അധ്യക്ഷത വഹിക്കും.

മന്ത്രി കെ. ബാബു, പി.രാജീവ് എക്‌സ് എംപി, ജി സി ഡി എ ചെയർമാൻ എൻ. വേണുഗോപാൽ, ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എ. എൻ. രാധാകൃഷ്ണൻ എന്നിവർ സംബന്ധിക്കും. മുൻ അഡീഷനൽ ചീഫ് സെക്രട്ടറി പി.സി.സിറിയക് വിഷയാവതരണം നടത്തും. പ്രസ്‌ക്ലബ് പ്രസിഡന്റ് കെ. രവികുമാർ റിപ്പോർട്ട് അവതരിപ്പിക്കും. സെക്രട്ടറി എസ്. ഉണ്ണിക്കൃഷ്ണൻ സ്വാഗതം പറയും.

തുടർന്ന് ആരോഗ്യ-ഭക്ഷ്യ മേഖലയെ കുറിച്ച് ഡോ. സണ്ണി പി ഓരത്തേൽ, ഡോ. സച്ചിതാനന്ദ കമ്മത്ത്, ആരോഗ്യഭാരതി സെക്രട്ടറി ഡോ. ഡി. രഘു ടൂറിസം വികസനത്തെ കുറിച്ച് ജോൺ പോൾ,വിവാന്റ താജ് ജനറൽ മാനേജർ സുമൻ ദത്ത,

ഐ ടി മേഖലയെ കുറിച്ച് സ്റ്റാർട്ടപ്പ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ, കെ എസ് ഐ ഡി സി എക്‌സിക്യുട്ടീവ് ഡയറക്ടർ പി. ജ്യോതികുമാർ, ജോഷി സിറിയക് എന്നിവരും പാർപ്പിടത്തെ കുറിച്ച് ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ആർക്കിടെക്ചർ കേരള ചാപ്റ്റർ ചെയർമാൻ ബി. ആർ. അജിത്, ആർക്കിടെക്റ്റ്. ജയ് ഗോപാൽ ജി റാവു, കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ഡോ. എം എസ് മധുസൂദനൻ, നഗരാസൂത്രണം, പൊതുഗതാഗതം അടിസ്ഥാന വികസനം എന്നീ വിഷയങ്ങളെ കുറിച്ച് ആർക്കിടെകട് എസ്. ഗോപകുമാർ, കൊച്ചിൻ ചേംബർ പ്രസിഡന്റ് സി.എസ്. കർത്ത എന്നിവരും വിദ്യാഭ്യാസ മേഖലയെ കുറിച്ച് അഡ്വ. ടി.പി.എം ഇബ്രാഹിം ഖാൻ, ഡോ. ഇന്ദിര രാജൻ എന്നിവരും സംസാരിക്കും.

കൊച്ചി നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച് മുൻ ഡി ജി പി എംജിഎ രാമൻ, സൈബർ വെല്ലുവിളികളെ കുറിച്ച് ഫ്രാൻസിസ് പെരേര, സാംസ്‌കാരിക വെല്ലുവിളികളെ കുറിച്ചും കൊച്ചിയിലെ നൈറ്റ് ലൈഫ് സാധ്യതകളെ കുറിച്ചും കെ.എൽ മോഹനവർമ, മേജർ രവി എന്നിവരും സംസാരിക്കും.

വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ ജസ്റ്റിസ് ഷാജി പി. ചാലി മുഖ്യാതിഥിയാകും. മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ്, പ്രഫ. കെ വി തോമസ് എംപി, ഹൈബി ഈഡൻ എംഎൽഎ, മേയർ സൗമിനി ജയിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനൽ സ്മാർട്ട്‌സിറ്റി മിഷൻ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ എ. പി .എം. മുഹമ്മദ് ഹനീഷ് എന്നിവർ പങ്കെടുക്കും.