സനൽ ഫിലിപ്പിന്റെ കുടുംബത്തിന്റെ സഹായഹസ്തവുമായി എം എ യൂസഫലി

Posted on: January 18, 2017

കൊച്ചി : വാഹനാപകടത്തിൽ മരിച്ച മാധ്യമപ്രവർത്തകൻ സനൽ ഫിലിപ്പിന്റെ കുടുംബത്തിന്റെ സഹായഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി. എറണാകുള പ്രസ്‌ക്ലബ് എം എ യൂസഫലിയോട് നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് ഒരു ലക്ഷം രൂപയുടെ സഹായം അദേഹം നൽകിയത്.

എം എ യൂസഫലിയുടെ നിർദേശാനുസരണം ലുലു മാൾ ഡെപ്യൂട്ടി മാനേജർ കെ. കെ. ഷെരീഫ്, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ് എന്നിവർ മുണ്ടക്കയത്തുള്ള സനലിന്റെ വീട്ടിലെത്തി ഒരു ലക്ഷം രൂപയുടെ ചെക്ക് മാതാപിതാക്കൾക്ക് കൈമാറി. എറണാകുളം പ്രസ്‌ക്ലബിന്റെ സഹായം ട്രഷറർ പി. എ. മെഹബൂബും നൽകി.