സെൻസെക്‌സ് 400 ലേറെപ്പോയിന്റ് നഷ്ടത്തിൽ

Posted on: January 7, 2016

BSE-Building-Big

മുംബൈ : ചൈനീസ് വിപണിയുടെ തകർച്ചയെ തുടർന്ന് ഇന്ത്യൻ ഓഹരിവിപണിയിൽ കനത്ത നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 405.07 പോയിന്റ് കുറഞ്ഞ് 25,001.26 പോയിന്റിലും നിഫ്റ്റി 125.05 പോയിന്റ് കുറഞ്ഞ് 7,615.95 പോയിന്റിലുമാണ് രാവിലെ 10.30 ന് വ്യാപാരം നടക്കുന്നത്.

ബിഎച്ച്ഇഎൽ, എസ് ബി ഐ, പഞ്ചാബ് നാഷണൽ ബാങ്ക്, അക്‌സിസ് ബാങ്ക്, എൽ & ടി, ടിസിഎസ്, ഡോ. റെഡീസ്, എസിസി തുടങ്ങിയ പ്രമുഖ ഓഹരികളെല്ലാം 52 ആഴ്ച്ചത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ട്രേഡ് ചെയ്യപ്പെടുന്നത്.

TAGS: BSE Sensex | NSE Nifty |