ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: January 5, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്‌സ് 25.95 പോയിന്റ് ഉയർന്ന് 25,649.30 പോയിന്റിലും നിഫ്റ്റി 11 പോയിന്റ് ഉയർന്ന് 7,802.30 പോയിന്റിലുമാണ് രാവിലെ 10.08 ന് വ്യാപരം നടക്കുന്നത്. സെൻസെക്‌സ് ഒരു വേള 100 പോയിന്റോളം ഉയർന്നിരുന്നു.

ടാറ്റാ മോട്ടോഴ്‌സ്, എൽ & ടി, ഐടിസി, എച്ച്ഡിഎഫ്‌സി, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, എക്‌സൈഡ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ 667 കോടി രൂപയുടെ ഓഹരികൾ വില്പന നടത്തിയിരുന്നു.

TAGS: BSE Sensex | NSE Nifty |