ഓഹരിവിപണിയിൽ വൻ ഇടിവ്

Posted on: January 4, 2016

BSE-Building-Big

മുംബൈ : ആഗോള സൂചകങ്ങളുടെ ചുവടുപിടിച്ച് ഓഹരിവിപണിയിൽ വൻ ഇടിവ്. ബിഎസ്ഇ സെൻസെക്‌സ് 260.07 പോയിന്റ് കുറഞ്ഞ് 25,900.83 പോയിന്റിലും നിഫ്റ്റി 82.50 പോയിന്റ് കുറഞ്ഞ് 7,880.70 പോയിന്റിലുമാണ് രാവിലെ 10.32 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ മോട്ടോഴ്‌സ്, ഹീറോ മോട്ടോ, ഭാരതി എയർടെൽ, എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, അദാനി പോർട്ട്‌സ്, അക്‌സിസ് ബാങ്ക്, ലുപിൻ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

ഗെയിൽ, എൻടിപിസി, വിപ്രോ, എച്ച് യു എൽ, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിദേശനിക്ഷേപ സ്ഥാപനങ്ങൾ വെള്ളിയാഴ്ച 228.11 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |