ഓഹരിവിപണിയിൽ ഇടിവ്

Posted on: January 1, 2016

BSE-Building-Big

മുംബൈ : പുതുവത്സരത്തിലെ ആദ്യദിനത്തിൽ ഓഹരിവിപണിയിൽ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്‌സ് 78.37 പോയിന്റ് കുറഞ്ഞ് 26,039.17 പോയിന്റിലും നിഫ്റ്റി 25.95 പോയിന്റ് കുറഞ്ഞ് 7,920. 40 പോയിന്റിലുമാണ് രാവിലെ 9.31 ന് വ്യാപാരം നടക്കുന്നത്.

ഇന്നലെ സെൻസെക്‌സ് 157.5 പോയിന്റും നിഫ്റ്റി 50.10 പോയിന്റും ഉയർന്നാണ് ക്ലോസ് ചെയ്തത്. വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ 1123.41 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |