ഓഹരിവിപണിയിൽ ചാഞ്ചാട്ടം

Posted on: December 31, 2015

BSE-Building-Big

മുംബൈ : നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ നേരിയ നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 2.17 പോയിന്റ് ഉയർന്ന് 25,962.20 പോയിന്റിലും നിഫ്റ്റി 1.45 പോയിന്റ് ഉയർന്ന് 7,897.70 പോയിന്റിലുമാണ് രാവിലെ 9.50ന് വ്യാപാരം നടക്കുന്നത്.

ഇൻഫോസിസ്, കോൾ ഇന്ത്യ, ഡോ. റെഡീസ്, എം & എം, എച്ച്ഡിഎഫ്‌സി, ജെറ്റ് എയർവേസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഒഎൻജിസി, എച്ച് യു എൽ, അക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, അദാനി പോർട്ട്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ 152.20 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |