കോയമ്പത്തൂർ വിമാനത്താവള വികസനം ചേംബർ ഓഫ് കൊമേഴ്‌സ് നിവേദനം നൽകി

Posted on: December 21, 2015

Coimbatore-Airport-Big

കോയമ്പത്തൂർ : കോയമ്പത്തൂർ വിമാനത്താവളം വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് കോയമ്പത്തൂർ ചേംബർ ഓഫ് കൊമേഴ്‌സ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി അശോക് ഗജപതി രാജുവിന് നിവേദനം നൽകി. ഉഭയകക്ഷി ഗതാഗത അവകാശ ലിസ്റ്റിൽ കോയമ്പത്തൂരിനെയും ഉൾപ്പെടുത്തണമെന്ന് ചേംബർ പ്രസിഡന്റ് ഡി. നന്ദകുമാർ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ 18 നഗരങ്ങൾ ഈ പട്ടികയിലുണ്ട്. എയർഏഷ്യ, ടൈഗർ എയർ, ഫ്‌ളൈ ദുബായ് എന്നീ വിമാനക്കമ്പനികൾ കോയമ്പത്തൂരിലേക്ക് സർവീസ് നടത്താൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കോയമ്പത്തൂർ എയർപോർട്ടിന് പെർമനന്റ് ലൈസൻസും അനുവദിക്കണമെന്നും എത്രയും വേഗം വികസനം പൂർത്തിയാക്കണമെന്നും ചേംബർ ഓഫ് കൊമേഴ്‌സ് അഭ്യർത്ഥിച്ചു.