സിക്കിമിലെ ആദ്യ വിമാനത്താവളം 23 ന് തുറക്കും

Posted on: September 15, 2018

ഗാംഗ്‌ടോക്ക് : സിക്കിമിലെ ആദ്യ വിമാനത്താവളം 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഒക്‌ടോബർ ആദ്യവാരം മുതൽ വിമാനസർവീസുകൾ ആരംഭിക്കും. തലസ്ഥാനമായ ഗാംഗ്‌ടോക്കിൽ നിന്ന് 30 കിലോമീറ്റർ അകലെ പാക്‌യോംഗിലാണ് വിമാനത്താവളം. എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യയാണ് പുതിയ വിമാനത്താവളം നിർമ്മിച്ചിട്ടുള്ളത്.

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ വിമാനത്താവളങ്ങളിലൊന്നാണ് പാക്‌യോംഗ് എയർപോർട്ട്. സമുദ്രനിരപ്പിൽ നിന്ന് 4500 അടി ഉയരത്തിലാണ് പാക്‌യോംഗ്. ഒരേ സമയം രണ്ട് വിമാനങ്ങളെ കൈകാര്യം ചെയ്യാനാകും. സ്‌പൈസ്‌ജെറ്റ് കോൽക്കത്ത – പാക് യോംഗ് സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രക്ക് എയർ ഭൂട്ടാനിൽ പാരോയിൽ നിന്ന് ഗാംഗ്‌ടോക്കിലേക്ക് സർവീസ് ആരംഭിക്കും.