കരിപ്പൂരിൽ ഒത്തുതീർപ്പ് ചർച്ച തുടങ്ങി

Posted on: June 11, 2015

Calicut-Airport-big

കോഴിക്കോട് : കരിപ്പൂരിൽ വിമാനത്താവളത്തിലുള്ള സംഘർഷത്തിന് അയവുവരുത്താൻ ഉത്തരമേഖല എഡിജിപി എൻ. ശങ്കർ റെഡിയുടെ നേതൃത്വത്തിൽ അനുരഞ്ജന ചർച്ചകൾ തുടങ്ങി. കരിപ്പൂരിലെ കമാൻഡന്റ് ആവശ്യപ്പെട്ടിട്ടും പ്രതിഷേധത്തിൽ നിന്ന് പിന്തിരിയാൻ സിഐഎസ്എഫ് ജവാൻമാർ തയാറായിട്ടില്ല.

സിഐഎസ്എഫ് ദക്ഷിണമേഖല മേധാവി നാളെ ചെന്നൈയിൽ നിന്നും എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യയുടെ ഉന്നതർ ഡൽഹിയിൽ നിന്നും കരിപ്പൂരിൽ എത്തും. നാളെ ഉച്ചവരെ വിമാനത്താവളം അടച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.