സെൻസെക്‌സ് നേരിയ നഷ്ടത്തിൽ

Posted on: December 21, 2015

BSE-Building-Big

മുംബൈ : ഓഹരിവിപണിയിൽ വ്യതിയാനങ്ങളോടെ തുടക്കം. സെൻസെക്‌സ് നേരിയ നഷ്ടത്തിലും നിഫ്റ്റി നേരിയ നേട്ടത്തിലുമാണ് നീങ്ങുന്നത്. സെൻസെക്‌സ് നൂറിലേറെ പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇ സെൻസെക്‌സ് 14.77 പോയിന്റ് കുറഞ്ഞ് 25,504.45 പോയിന്റിലും നിഫ്റ്റി 2.15 പോയിന്റ് ഉയർന്ന് 7,764.10 പോയിന്റിലുമാണ് രാവിലെ 9.38 ന് വ്യാപാരം നടക്കുന്നത്.

ഹിൻഡാൽകോ, ടാറ്റാ സ്റ്റീൽ, സെയിൽ, എച്ച്‌സിഎൽ ഇൻഫോ, മണപ്പുറം ഫിനാൻസ്, ഐഡിബിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

യുഎസ് എഫ്ഡിഎ യിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ച സൺ ഫാർമ ഓഹരികളുടെ വില 6 ശതമാനത്തിലേറെ ഇടിഞ്ഞു. വിഗാർഡ്, ഇൻഫോസിസ്, മാരികോ, ഫോർട്ടിസ് ഹെൽത്ത്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |