മലബാർ ഗോൾഡ് & ഡയമണ്ട്‌സ് ഫെസ്റ്റിവൽ അഞ്ചാമത് എഡിഷൻ ആരംഭിച്ചു

Posted on: December 17, 2015

'Malabar-Gold-&-Diamonds-Feദമാം : മലബാർ ഗോൾഡിന്റെ ജിസിസി, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ ഷോറൂമുകളിൽ മലബാർ ഗോൾഡ് & ഡയമണ്ട്‌സ് ഫെസ്റ്റിവൽ (എംജിഡിഎഫ്) അഞ്ചാമത് എഡിഷൻ ആരംഭിച്ചു. ജനുവരി 31 വരെയുള്ള മലബാർ ഗോൾഡ് & ഡയമണ്ട്‌സ് ഫെസ്റ്റിവലിൽ അതുല്യമായ വിലയിൽ സ്വർണ്ണം, പ്ലാറ്റിനം, ഡയമണ്ട് ആഭരണങ്ങൾ സ്വന്തമാക്കാൻ സാധിക്കും. ആകർഷകമായ ഓഫറുകളും സമ്മാനങ്ങളും ഇതോടൊപ്പം ലഭ്യമാണ്.

മൊത്തം 250,000 സ്വർണ്ണനാണയങ്ങളും രണ്ട് മില്യൺ ദിർഹം വരെയുള്ള ഇൻസ്റ്റന്റ് കാഷ് ബാക്ക് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. 2,000 സൗദി റിയാലിന് മുകളിലുള്ള ഓരോ പർച്ചേസിനും ഒരു സ്‌ക്രാച്ച് & വിൻ കൂപ്പൺ കസ്റ്റമേഴ്‌സിന് ലഭിക്കും. ഇതിലൂടെ ഉറപ്പായ ഒരു സ്വർണ്ണനാണയവും 100 സ്വർണ്ണനാണയങ്ങൾ വരെ നേടാനുള്ള അവസരവും ലഭിക്കും. ഏത് 22 കാരറ്റ് സ്വർണ്ണാഭരണവും നഷ്ടമില്ലാതെ എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള അവസരവും ഫെസ്റ്റിവലിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിവൽ കാലയളവിൽ വാങ്ങുന്ന 8 ഗ്രാം തൂക്കമുള്ള സ്വർണ്ണനാണയങ്ങൾക്ക് പണിക്കൂലി ഈടാക്കുന്നതല്ല.