ദുബായ് ഡ്യൂട്ടിഫ്രീയിൽ 25 ശതമാനം ഡിസ്‌ക്കൗണ്ട് ഓഫർ

Posted on: December 17, 2015

Dubai-Duty-Free-Big-a

ദുബായ് : ദുബായ് ഡ്യൂട്ടിഫ്രീയുടെ 32 ാം വാർഷികത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തെ ഡിസ്‌ക്കൗണ്ട് ഓഫർ പ്രഖ്യാപിച്ചു. ഇന്ന് അർധരാത്രി മുതൽ ഡിസംബർ 20 ന് അർധരാത്രിവരെ ഓഫറിന് പ്രാബല്യമുണ്ടായിരിക്കും.

ഈ ദിവസങ്ങളിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലും അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലും എത്തിച്ചേരുന്ന യാത്രക്കാർക്കും ട്രാൻസിസ്റ്റ് പാസഞ്ചേഴ്‌സിനും ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്. കഴിഞ്ഞ വർഷത്തെ ആനിവേഴ്‌സറി ഓഫറിൽ 51 മില്യൺ ഡോളറിൽ അധികം വ്യാപാരം നടന്നു.

നൂറ് ജീവനക്കാരുമായി 1983 ഡിസംബർ 20 ന് ആണ് ദുബായ് ഡ്യൂട്ടിഫ്രീ ആരംഭിച്ചത്. ആദ്യകാല ജീവനക്കാരിൽ 35 പേർ ഇപ്പോഴുമുണ്ട്. ജീവനക്കാരുടെ എണ്ണം 32 വർഷത്തിനിടെ 6,200 ആയി വർധിച്ചു.