ദുബായ് ഡ്യൂട്ടി ഫ്രീയില്‍ ഇന്ത്യന്‍ രൂപയും

Posted on: July 3, 2019

 

 

ദുബായ് : ദുബായ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇനിമുതല്‍ ദുബായ് വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇന്ത്യന്‍ രൂപ കൊടുത്തും സാധാനങ്ങള്‍ വാങ്ങാം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് ടെര്‍മിനലുകളിലും ഇന്ത്യന്‍ രൂപയ്ക്ക് ഇനി സ്ഥാനമുണ്ട്. നേരത്തെ ഇന്ത്യന്‍ രൂപ ഡോളറോ, ദിര്‍ഹമോ, യൂറോയോ ആക്കി മാറ്റിയെങ്കില്‍ മാത്രമേ ഷോപ്പിംഗ് നടത്താനാവുമായിരുന്നുള്ളൂ.

ദുബായ് ഡ്യൂട്ടി ഫ്രീയില്‍ വിനിമയം നടത്താവുന്ന പതിനേഴാമത് കറന്‍സിയാണ് ഇന്ത്യന്‍ രൂപ. 2018-ല്‍ 2015 ബില്യന്‍ ഡോളറിന്റെ (ഏകദേശം 13,800 കോടി രൂപ) കച്ചവടമാണ് ദുബായ് ഡ്യൂട്ടി ഫ്രീയില്‍ നടന്നത്. ഇവിടെ 47 രാജ്യങ്ങളില്‍ നിന്നുള്ള 6100 ജീവനക്കാര്‍ ജോലി ചെയ്യുന്നു. ദുബായ് വിമാനത്താവളത്തില്‍ 38,000 ചതുരശ്ര മീറ്റര്‍ വിസ്ത്രൃതിയിലാണ് വ്യാപാരം ഒരുക്കിയിട്ടുള്ളത്.

TAGS: Dubai Duty Free |