എമിറേറ്റ്‌സ് അപകടം : 13 പേർക്ക് പരിക്ക്, ഒരാൾ മരണമടഞ്ഞു

Posted on: August 3, 2016

Emirates-Sheikh-Ahmed-Bin-Sദുബായ് : തിരുവനന്തപുരം – ദുബായ് എമിറേറ്റ്‌സിന് വിമാനം ലാൻഡിംഗിനിടെ തീപിടിച്ചുണ്ടായ അപകടത്തിൽ 13 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനത്തിനിടെ ഒരു അഗ്നിശമനസേനാംഗം പൊള്ളലേറ്റ് മരിച്ചു. റാസൽഖൈമ സ്വദേശി ജാസിം അൽ ബെലൂഷിയാണ് മരണമടഞ്ഞതെന്ന് ജനറൽ സിവിൽ ഏവിയേഷൻ അഥോറിട്ടി (ജിസിഎഎ) വക്തമാക്കി. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായതിനെ തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യുഎഇ സമയം 6.30 ടെ വ്യോമഗതാഗതം പുനരാരംഭിച്ചു.

അപകടത്തിൽപ്പട്ട ഫ്‌ളൈറ്റ് ഇകെ 521 പറത്തിയിരുന്നത് പരിചയസമ്പന്നായ പൈലറ്റാണെന്ന് എമിറേറ്റ്‌സ് എയർലൈൻ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂം പറഞ്ഞു. എമറാത്തി പൗരനായ പൈലറ്റിന് 7,000 മണിക്കൂറിലേറെ പറക്കൽ പരിചയമുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പ്രഫഷണൽ രീതിയിൽ പൂർത്തിയാക്കാനായി. അവസാനയാത്രക്കാരനെയും പുറത്തിറക്കിയ ശേഷമാണ് കാബിൻ ക്രൂ അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്നും പുറത്തിറങ്ങിയതെന്നും അദേഹം ചൂണ്ടിക്കാട്ടി.