ഓഹരിവിപണിയിൽ നേട്ടം

Posted on: December 17, 2015

BSE-Building-Big

മുംബൈ : യുഎസ് ഫെഡറൽ റിസർവ് നിരക്ക് ഉയർത്തിയിട്ടും ഓഹരിവിപണിയിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 39.60 പോയിന്റ് ഉയർന്ന് 25,533.97 പോയിന്റിലും നിഫ്റ്റി 14.10 പോയിന്റ് ഉയർന്ന് 7,765 പോയിന്റിലുമാണ് രാവിലെ 10.10 ന് വ്യാപാരം നടക്കുന്നത്.

എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, അക്‌സിസ് ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ഗെയിൽ, ബിഎച്ച്ഇഎൽ, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ 503.22 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |