ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: December 16, 2015

BSE-Logo-Big

മുംബൈ : യുഎസ് ഫെഡറൽ റിസർവ് തീരുമാനം ഇന്ന് പുറത്തുവരാനിരിക്കെ ഓഹരിവിപണികളിൽ നേട്ടം. ബിഎസ്ഇ സെൻസെക്‌സ് 93.42 പോയിന്റ് ഉയർന്ന് 25, 413.86 പോയിന്റിലും നിഫ്റ്റി 26.10 പോയിന്റ് ഉയർന്ന് 7,727 പോയിന്റിലുമാണ് രാവിലെ 9.34 ന് വ്യാപാരം നടക്കുന്നത്.

ബിഎച്ച്ഇഎൽ, ഗെയിൽ, എച്ച് യു എൽ, ഹിൻഡാൽകോ, എൻടിപിസി, ഒഎൻജിസി, ടിസിഎസ്, ഇൻഫോസിസ്, എച്ച് ഡി എഫ് സി ബാങ്ക്, ബിപിസിഎൽ, എച്ച്പിസിഎൽ, ഐഒസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ബിഎസ്ഇ സെൻസെക്‌സ് ഇന്നലെ 170.09 പോയിന്റ് ഉയർന്ന് 25,320.44 പോയിന്റിലും നിഫ്റ്റി 50.85 പോയിന്റ് ഉയർന്ന് 7,700.90 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ 48.67 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടി.

TAGS: BSE Sensex | NSE Nifty |