എം. എ. യൂസഫലിക്ക് അതിഥിദേവ പുരസ്‌കാരം

Posted on: December 15, 2015
കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ അതിഥിദേവ പുരസ്‌കാരം തൃശൂരിൽ ലുലുഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം. എ. യൂസഫലിക്ക് വേണ്ടിലുലു ഇന്ത്യാ ഡയറക്ടർ എം.എ. നിഷാദ് ഏറ്റുവാങ്ങുന്നു.

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ അതിഥിദേവ പുരസ്‌കാരം തൃശൂരിൽ ലുലുഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം. എ. യൂസഫലിക്ക് വേണ്ടി ലുലു ഇന്ത്യാ ഡയറക്ടർ എം.എ. നിഷാദ് ഏറ്റുവാങ്ങുന്നു.

തൃശൂർ : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ സമഗ്ര സേവന പുരസ്‌കാരം – അതിഥിദേവ പുരസ്‌കാരം പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ പദ്മശ്രീ എം.എ. യൂസഫലിക്ക്. ഹോട്ടൽ വ്യവസായ രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് പുരസ്‌കാരം നൽകിയത്.

തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിൽ നിന്നും എം.എ. യൂസഫലിക്ക് വേണ്ടിലുലു ഗ്രൂപ്പ് ഇന്ത്യാ ഡയറക്ടർ എം. എ. നിഷാദ് പുരസ്‌കാരം ഏറ്റുവാങ്ങി.