ഓഹരിവിപണികളിൽ നഷ്ടം

Posted on: December 15, 2015

BSE-Building-Big

മുംബൈ : യുഎസ് ഫെഡറൽ റിസർവ് യോഗ തീരുമാനത്തെക്കുറിച്ചുള്ള ആശങ്കയിൽ ഓഹരിവിപണികളിൽ നഷ്ടം. ഫെഡറൽ റിസർവ് 20 ബേസിസ് പോയിന്റ് അടിസ്ഥാനത്തിൽ പലിശനിരക്ക് ഉയർത്തിയേക്കുമെന്നാണ് വിപണിവിദഗ്ധരുടെ വിലയിരുത്തൽ. ഇന്നലെ 105 പോയിന്റ് നേട്ടത്തിലായിരുന്നു സെൻസെക്‌സ് ക്ലോസ് ചെയ്തത്.

ബിഎസ്ഇ സെൻസെക്‌സ് 39.10 പോയിന്റ് കുറഞ്ഞ് 25,111.25 പോയിന്റിലും നിഫ്റ്റി 14.05 പോയിന്റ് കുറഞ്ഞ് 7,636 പോയിന്റിലുമാണ് രാവിലെ 9.46 ന് വ്യാപാരം നടക്കുന്നത്.

ഐസിഐസിഐ ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

റിലയൻസ് ഇൻഡസ്ട്രീസ്, സൺഫാർമ, എച്ച് യു എൽ, അക്‌സിസ് ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |