ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: December 14, 2015

BSE-Building-Big

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്‌സ് 69.99 പോയിന്റ് ഉയർന്ന് 25,114.42 പോയിന്റിലും നിഫ്റ്റി 27.80 പോയിന്റ് ഉയർന്ന് 7,638.25 പോയിന്റിലുമാണ് രാവിലെ 10.30 ന് വ്യാപാരം നടക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന ആശങ്ക ആഗോളവിപണികളിൽ നിലനിൽക്കുന്നുണ്ട്.

ഇൻഫോസിസ്, സൺഫാർമ, എച്ച് യു എൽ, എൽ & ടി, തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഡൽഹിയിലെ ഡീസൽവാഹന നിരോധനം ഓട്ടോമൊബൈൽ ഓഹരികളിൽ ഇടിവുണ്ടാക്കി. ടാറ്റാ മോട്ടോഴ്‌സ്, എം & എം, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു. ടിസിഎസ്, ഐസിഐസിഐ ബാങ്ക്, അക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരിളും നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |