ഓഹരിവിപണിയിൽ നഷ്ടം

Posted on: December 11, 2015

BSE-Building-Big

മുംബൈ : നേരിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ വൈകാതെ നഷ്ടത്തിലേക്ക് നീങ്ങി. ബിഎസ്ഇ സെൻസെക്‌സ് 18.28 പോയിന്റ് കുറഞ്ഞ് 25,234.04 പോയിന്റിലും നിഫ്റ്റി 5.20 പോയിന്റ് കുറഞ്ഞ് 7,678.10 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്.

ഇൻഫോസിസ്, ലുപിൻ, ടാറ്റാ മോട്ടോഴ്‌സ്, എച്ച് യു എൽ, ഡോ. റെഡീസ്, ഹാവെൽസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ 580 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |