ഓഹരിവിപണിയിൽ മുന്നേറ്റം

Posted on: December 7, 2015

BSE-Logo-new-Big-a

മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണിയിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. തുടക്കത്തിൽ സെൻസെക്‌സ് 100 ലേറെ പോയിന്റ് ഉയർന്നിരുന്നു. ബിഎസ്ഇ സെൻസെക്‌സ് 43.84 പോയിന്റ് ഉയർന്ന് 25,681.95 പോയിന്റിലും നിഫ്റ്റി 19.05 പോയിന്റ് ഉയർന്ന് 7,800.95 പോയിന്റിലുമാണ് രാവിലെ 9.56 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ സ്റ്റീൽ, സൺ ഫാർമ, ഹിൻഡാൽകോ, ഹീറോ മോട്ടോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ 1-3 ശതമാനം നേട്ടം കൈവരിച്ചു.

ഐടിസി, എൻടിപിസി, ഒഎൻജിസി, ഡോ. റെഡീസ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വെള്ളിയാഴ്ച 1745.73 കോടിയുടെ ഓഹരികൾ വില്പന നടത്തി.

TAGS: BSE Sensex | NSE Nifty |