സെൻസെക്‌സ് 142 പോയിന്റ് നഷ്ടത്തിൽ

Posted on: December 3, 2015

BSE-Building-Big

മുംബൈ : യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന ആശങ്കയിൽ ഓഹരിവിപണികളിൽ നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 142.73 പോയിന്റ് കുറഞ്ഞ് 25,975..12 പോയിന്റിലും നിഫ്റ്റി 42.65 പോയിന്റ് കുറഞ്ഞ് 7,888.70 പോയിന്റിലുമാണ് രാവിലെ 11.02 ന് വ്യാപാരം നടക്കുന്നത്.

വിപ്രോ, അക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വേദാന്ത, ടാറ്റാ സ്റ്റീൽ, ലുപിൻ, ഹിൻഡാൽകോ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ 60.61 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |