തിരുപ്പതിയിൽ ലാവ ഹാൻഡ്‌സെറ്റ് നിർമാണ പ്ലാന്റ്

Posted on: October 25, 2015

Lava-Pixel-V1-Big

ഹൈദരാബാദ് : ലാവ ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ മൊബൈൽ ഹാൻഡ്‌സെറ്റ് നിർമാണ പ്ലാന്റ് സ്ഥാപിക്കും. 500 കോടി രൂപ മുതൽമുടക്കുള്ള പ്ലാന്റ് 2017 ൽ വാണിജ്യോത്പാദനം ആരംഭിക്കും. പദ്ധതിക്കായി ആന്ധ്രപ്രദേശ് ഗവൺമെന്റ് 20 ഏക്കർ സ്ഥലം അനുവദിച്ചിട്ടുണ്ട്.

പ്രതിമാസം 5 ദശലക്ഷം ഫോണുകളാണ് ഉത്പാദനം. തിരുപ്പതി പ്ലാന്റ് 12,000 പേർക്ക് തൊഴിൽ നൽകുമെന്ന് ലാവ ചീഫ് മാനുഫാക്ചറിംഗ് ഓഫീസർ സഞ്ജീവ് അഗർവാൾ പറഞ്ഞു.

ഇപ്പോൾ നോയിഡയിലാണ് ലാവയുടെ മാനുഫാക്ചറിംഗ് പ്ലാന്റുള്ളത്. തിരുപ്പതിയിൽ ലാവയെ കൂടാതെ മൈക്രോമാക്‌സ്, സെൽകോൺ, കാർബൺ തുടങ്ങിയ ബ്രാൻഡുകളും പ്ലാന്റ് സ്ഥാപിച്ചുവരികയാണ്.