ഓഹരിവിപണികളിൽ നേരിയ നഷ്ടം

Posted on: December 2, 2015

BSE-Building-Big

മുംബൈ : നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരിവിപണികളിൽ നഷ്ടം. സെൻസെക്‌സ് ഒരു വേള 47 പോയിന്റും നിഫ്റ്റി 12 പോയിന്റും ഉയർന്നു. സമ്മിശ്ര പ്രതികരണമാണ് മറ്റ് ഏഷ്യൻ വിപണികളിലുള്ളത്.

ബിഎസ്ഇ സെൻസെക്‌സ് 0.64 പോയിന്റ് കുറഞ്ഞ് 26,168.77 പോയിന്റിലും നിഫ്റ്റി 2.60 പോയിന്റ് കുറഞ്ഞ് 7,952.30 പോയിന്റിലുമാണ് രാവിലെ 9.59 ന് വ്യാപാരം നടക്കുന്നത്.

വേദാന്ത,ഗെയിൽ, ഹിൻഡാൽകോ, ബജാജ് ഓട്ടോ, കോൾ ഇന്ത്യ, ഹീറോ മോട്ടോകോർപ്, ഒഎൻജിസി, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ 106.78 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |