നെറ്റ്‌വർക്ക് മെച്ചപ്പെടുത്താൻ എയർടെൽ 60,000 കോടി മുടക്കും

Posted on: November 30, 2015

Airtel-Board-big

നോയിഡ : രാജ്യത്ത് നെറ്റ് വർക്ക് മെച്ചപ്പെടുത്താൻ ഭാരതി എയർടെൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 60,000 കോടി രൂപ മുതൽമുടക്കും. ഇപ്പോൾ 80,000 ബേസ് സ്‌റ്റേഷനുകളാണ് എയർടെല്ലിനുള്ളത്.

മൊബൈൽ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പ്രോജക്ട് ലീപ് ആവിഷ്‌കരിച്ചിട്ടുള്ളത്. പദ്ധതി നടപ്പാക്കുന്നതോടെ മൂന്നുവർഷത്തിനുള്ളിൽ ബേസ് സ്റ്റേഷനുകളുടെ എണ്ണം 1.60 ലക്ഷമായി ഉയരും.