ലോക കാലാവസ്ഥ ഉച്ചകോടി നാളെ പാരീസിൽ

Posted on: November 29, 2015

Paris-Climate-Summit-2015-B

ന്യൂഡൽഹി : കാലാവസ്ഥ വ്യതിയാനത്ത് പരിഹാരം കണ്ടെത്താനായി ലോക കാലാവസ്ഥ ഉച്ചകോടി നാളെ പാരീസിൽ ചേരും. 164 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും.

ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഹരിതഗൃഹ വാതകങ്ങളുടെ അളവ് 2005 ലേതിനേക്കാൾ 35 ശതമാനം കുറയ്ക്കാമെന്ന് ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യ  പ്രഖ്യാപിച്ചിട്ടുണ്ട്. പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഉച്ചകോടിക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഡിസംബർ 11 ന് ഉച്ചകോടി സമാപിക്കും.