സൗദിയ 615 സീറ്റുകളുള്ള എ 380 വിമാനങ്ങൾ വാങ്ങുന്നു

Posted on: November 27, 2015

Saudia-A380-Big

ജിദ്ദ : സൗദി അറേബ്യൻ എയർലൈൻസ് ഫ്‌ലീറ്റ് വികസനത്തിന്റെ ഭാഗമായി 615 സീറ്റുകൾ വീതമുള്ള എ 380 വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു. എമിറേറ്റ്‌സ് 517 സീറ്റുകളുള്ള എ 380 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. സൗദിയിലേക്കും എമിറേറ്റ്‌സിന്റെ എ 380 സർവീസുണ്ട്.

കൂടുതൽ തീർത്ഥാടകരെ കൈകാര്യം ചെയ്യാനാണ് സൗദിയ രണ്ട് ക്ലാസ് കോൺഫിഗറേഷനുള്ള സൂപ്പർ ജംബോ വിമാനങ്ങൾ വാങ്ങുന്നത്. അപ്പർ ഡെക്കിൽ 58 ബിസിനസ് ക്ലാസും 120 ഇക്‌ണോമി ക്ലാസും ലോവർ ഡെക്കിൽ 437 ഇക്‌ണോമി ക്ലാസും സീറ്റുകളുള്ള ഡിസൈനാണ് സൗദിയ ആവശ്യപ്പെട്ടിട്ടുള്ളത്. ഫ്‌ലീറ്റ് സൈസ് ഇപ്പോഴത്തെ 119 ൽ നിന്ന് 2020 ടെ 200 വിമാനങ്ങളായി വർധിപ്പിക്കും.