രാജീവ് ബൻസാൽ ഒല സിഎഫ്ഒ

Posted on: November 26, 2015

Rajiv-Bansal-Ola-Big

ന്യൂഡൽഹി : മൊബൈൽ ടാക്‌സി ആപ്പായ ഒലയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി രാജീവ് ബൻസാലിനെ നിയമിച്ചു. 2016 ജനുവരിയിൽ അദ്ദേഹം ചുമതലയേൽക്കും. ഇൻഫോസിസ് സിഎഫ്ഒ ആയിരുന്നു. 16 വർഷം ഇൻഫോസിസിൽ പ്രവർത്തിച്ചിരുന്ന രാജീവ് ബൻസാൽ ഒക്‌ടോബറിൽ രാജിവച്ചിരുന്നു.

ഒല സിഎഫ്ഒ മിതേഷ് ഷാ രാജീവ് ബൻസാലിന്റെ ടീമിൽ തുടരുമെന്ന് ഒല സിഇഒ ഭാവിഷ് അഗർവാൾ പറഞ്ഞു.